മാനേജ്മെൻറ്റ്
|
1.ഈവൻറ്റ്
മാനേജ്മെൻറ്റ്
– ആകർഷകമായ ഒരു തൊഴിൽ മേഖല
സാധ്യതകൾ
നിത്യ ജീവിതത്തിൽ നാമെല്ലാം
നിരവധി പ്രോഗ്രാമുകളിൽ ഭാഗ
ഭാക്കാകാറുണ്ട്. ജന്മദിന പാർട്ടികൾ, വിവാഹം, എൻഗേജ്മെൻറ്റ്
തുടങ്ങിയവയെല്ലാം വ്യക്തിജീവിതത്തോട് ബണ്ഡപ്പെട്ടുള്ളവയാണു. എന്നാൽ നമ്മുടെ
സാമൂഹിക ജീവിതം സ്കൂൾ കോളേജ്
ആനിവേഴ്സറികൾ, സംഗീത നിശകൾ, ഫാഷൻ ഷോ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ, പ്രോഡക്ട് ലോഞ്ചിങ്ങ്, താര നിശകൾ, സാസ്കാരിക മീറ്റിങ്ങുകൾ, എക്സിബിഷനുകൾ തുടങ്ങിയ
നിരവധിയായ പ്രോഗ്രാമുകളാൽ
സമ്പുഷ്ടമാണു. ഇന്ന് ഇത്തരം കാര്യങ്ങളെല്ലാം
ഏറ്റെടുത്ത് വളരെ ചിട്ടയായും ഭംഗിയായും നടത്തുന്നതു ഈ രംഗത്തെ പ്രൊഫഷണലുകളുടെ
ഒരു സംഘമാണു. ആയതിനാൽ തന്നെ ഈവൻറ്റ്
മാനേജ്മെൻറ്റ് എന്ന ഈ പ്രൊഫഷൻ ആകർഷകമായ ഒരു
തൊഴിൽ മേഖലയായി ഇന്ന് വളർന്ന് വന്നിട്ടുണ്ട്. വിവാഹങ്ങളും ജന്മദിന പാർട്ടികളും വരെ ഇന്ന് ഈവൻറ്റ് മാനേജ്മെൻറ്റ്
കമ്പനികൾ നടത്തുന്നിടത്തേക്ക്
കാര്യങ്ങൾ എത്തി എന്നു പറയുമ്പോൾ ഈ രംഗത്തെ സാധ്യതകൾ മനസ്സിലാക്കാമല്ലോ.
വേണ്ട ഗുണങ്ങൾ
· അക്കാദമിക്
മികവിനേക്കാളുപരി പുതുമയുള്ള കാര്യങ്ങൾ
കണ്ടെത്തുവാനും അവ അവതരിപ്പിക്കുവാനുള്ള കഴിവ്,
· സംഘടനാ
പാടവം,
· ആസൂത്രണ
മികവ്,
· സൗഹാർദ്ദപരമായി ഇടപെടുവാനുള്ള കഴിവ്,
· ബണ്ഡങ്ങൾ നില നിർത്തുവാനും
അവ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള നയം,
· മാർക്കറ്റിങ്ങ് പാടവം
കോഴ്സുകൾ
1.ഈവൻറ്റ് മാനേജ്മെൻറ്റിൽ സർട്ടിഫിക്കറ്റ്, 2.ഡിപ്ലോമാ, 3.പി ജി
ഡിപ്ലോമ പ്രോഗ്രാമുകൾ ലഭ്യമാണു.
സർട്ടിഫിക്കറ്റ്
കോഴ്സിനു +2 മതിയെങ്കിൽ ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴുകൾക്ക് ബിരുദമാണു യോഗ്യത.
സ്ഥാപനങ്ങൾ
· മുബൈ
ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് ഈ
രംഗത്തെ പ്രമുഖ സ്ഥാപനമാണു. വെബ് വിലാസം. http://www.niemindia.com/. ബാംഗ്ലൂരിലെ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ക്രിയേറ്റീവ് കമ്യൂണിക്കേഷൻ http://www.niccindia.org/,
· ന്യൂ ഡൽഹിയിലെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് http://www.amity.edu/ തുടങ്ങി
നിരവധി സ്ഥാപനങ്ങൾ വ്യത്യസ്ത കോഴ്സുകൾ നടത്തുന്നുണ്ട്
ജോലി സാധ്യത
ഈവൻറ്റ് മാനേജ്മെൻറ്റ്
ചെയ്യുന്ന നിരവധി കമ്പനികൾ ഇന്ന്
ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇംപ്രസാരിയോ, ഡി എൻ എ നെറ്റ് വർക്സ്, 360 ഡിഗ്രീസ്, ഇ ഫാക്ടർ തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണു. സ്വന്തമായി ബിസിനസ് സ്ഥാപനം തുടങ്ങുവാനും കഴിയും.
|
“Smart success way” provide you all information about education, carrier Guidance and smart life. Main categories are follows- Top universities in India and abroad./Top business school in India and aboard./Top colleges in India and abroad./Top engineering colleges in India. /Top medical colleges in India /What to study after 10th standard./Higher studies where and how?
Search This Blog
ഈവൻറ്റ് മാനേജ്മെൻറ്റ് – ആകർഷകമായ ഒരു തൊഴിൽ മേഖല
Subscribe to:
Post Comments (Atom)
Popular Posts
-
ഭക്ഷ്യസംസ്കരണം തൊഴിലാക്കാം എന്‍ജിനീയറിങ്ങിലെ പുത്തന്‍ ശാഖകള്‍ സ്റ്റാറ്റിസ്റ്റിക്സ് ഫയര്‍ എഞ്ചിനിയറിംഗ് കോമേഴ്സിലെ വേറിട്ട വഴികള്‍ ...
-
പ്ലാനിങ്ങ് ഹ്യുമാനിറ്റിക്സ് റിമോട്ട് സെന്സി്ങ്ങ് ഭൌമ ശാസ്ത്രം വെറ്ററിനറി സയന്‍സ് ഹോട്ടല്‍ മാനേജ്മെന്റ്് ഗവേഷണം ഇന്ത്യൻ സ്റ്റാറ്റിസ്റ...
-
What is the Courses After SSLC (10th) and Plus-2 Where to what to study after SSLC (10th) and Plus-2 എസ്.എസ്.എല്‍.സി.യും പ്ലസ്ടുവും കഴി...
-
സൗജന്യ സിവില്‍ സര്‍വിസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: നൂറുല്‍ ഇസ്ലാം സിവില്‍ സര്‍വിസ് അക്കാദമി സ്കൂള്‍ വിദ്യാര്‍ഥികള്‍ക...
-
കായിക പഠനം ബയോഇൻഫർമാറ്റിക്സ് കമ്പനി സെക്രട്ടറി സാമ്പത്തിക ശാസ്ത്രം ഇ കൊമേഴ്സ് മാധ്യമ പ്രവർത്തനം ഫിഷറീസ് ആക്ച്വറി ലിംഗ്വിസ്റ്റിക് ...
-
പ്ലസ്ടു കഴിഞ്ഞില്ലേ, ഇനി എന്താ പ്ലാന്‍? ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ പ്ലസ്ടു വരെ ഒന്നും ചിന്തിക്കണ്ട; പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍...
-
ഭാവി തലമുറയെ വാര്‍ത്തെടുക്കാം – അധ്യാപകരാവാം ഒരിക്കലും നിന്നു പോകാത്ത ഒരു പ്രൊഫഷനാണ് അധ്യാപനം. കഴിവും താല്‍പര്യവുമുണ്ടുവെങ്കില്‍ തിളങ്ങുവാ...
-
Published Madhymumonline on 13 Mar 2013 തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന കുട്ടികള്‍ പലതരത്തിലുള്ള മാന...
-
ചെറുപ്പക്കാരുടെ സ്വപ്ന കരിയാറിണിന്ന് എം ബി എ. അതും വിദേശത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന യൂണിവേഴ്സിറ്റികളില്‍ നിന്നാവുമ്പോള്‍ അതിന് തിളക്കമേ...
-
വിദേശ രജിസ്ട്രേഡ് നേഴ്സാകുവാനുള്ള ലൈസന്‍സിങ്ങ് യോഗ്യതാ പരീക്ഷ - CGFNS International -Global Credibility നഴ്സിങ്ങ് പ്രൊഫഷനായി തിര...
No comments:
Post a Comment