“Smart success way” provide you all information about education, carrier Guidance and smart life. Main categories are follows- Top universities in India and abroad./Top business school in India and aboard./Top colleges in India and abroad./Top engineering colleges in India. /Top medical colleges in India /What to study after 10th standard./Higher studies where and how?
Search This Blog
വിദേശ രജിസ്ട്രേഡ് നേഴ്സാകുവാനുള്ള ലൈസന്സിനങ്ങ് CGFNS
വിദേശ രജിസ്ട്രേഡ് നേഴ്സാകുവാനുള്ള ലൈസന്‍സിങ്ങ് യോഗ്യതാ പരീക്ഷ - CGFNS International -Global Credibility
നഴ്സിങ്ങ് പ്രൊഫഷനായി തിരഞ്ഞെടുക്കുന്ന ബഹുഭൂരിപക്ഷത്തിന്റേയും ആഗ്രഹം വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലിയാണ്. എന്നാലിതിന് നിരവധി കടമ്പകളുണ്ട്. രജിസ്ട്രേഡ് നേഴ്സാകുവാനുള്ള ലൈസന്‍സിങ്ങ് യോഗ്യതാ പരീക്ഷകളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് CGFNS പരീക്ഷ.
CGFNS എന്നാല്‍ Commission of Graduates of Foreign Nursing Schools. അന്താരാഷ്ട്ര തലത്തില്‍ പ്രതിഫലേച്ഛ കൂടാതെ ആരോഗ്യരംഗത്തെ സാങ്കേതിക വിദഗ്ദരുടെ വിദ്യാഭ്യാസം, രജിസ്ട്രേഷന്, ലൈസന്‍സിങ്ങ് മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണിത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന CGFNS ന്റെ ഓഫീസ് ഫിലാഡല്ഫിയിലാണ്.
ആര്‍ക്കാണ് CGFNS
അമേരിക്കക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും നഴ്സിങ്ങ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ CGFNSയോഗ്യതാ പരീക്ഷ പാസായാല്‍ മാത്രമേ അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യുവാന്‍ സാധിക്കു. ചില യൂറോപ്യന്‍ യൂണിയനിലെ സ്ഥാപനങ്ങള്‍ CGFNS പരീക്ഷ നിഷ്കര്‍ഷിക്കാറുണ്ട്.
CGFNS യോഗ്യതാ പരീക്ഷ എഴുതുവാന്‍ ഗവണ്മെന്റ് അംഗീകാരമുള്ളതോ അക്രഡിറ്റേഷന് ഉള്ളതോ ആയ സ്ഥാപനങ്ങളില്‍ നിന്നും നഴ്സിങ്ങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കണം. പ്രവര്‍ത്തി പരിചയം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇവ ആവശ്യമാണ്. ബി എസ് സി നേഴ്സിങ്ങ് കഴിഞ്ഞവര്‍ക്ക് CGFNS നിഷ്കര്‍ഷിക്കാറില്ല.
പരീക്ഷ എങ്ങനെ
യോഗ്യതാ പരീക്ഷക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ കോഴ്സ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിലയിരുത്തും. പരീക്ഷക്ക് മൊത്തം മൂന്ന് പേപ്പറുകളുണ്ട്. ജനറല്‍ നേഴ്സിങ്ങ് അറിവുകള്‍ വിലയിരുത്തുവാന്‍ രണ്ട് ടെസ്റ്റുകളും, മൂന്നാമതായി ഇംഗ്ലീഷ് പ്രാവിണ്യം വിലയിരുത്തുവാനുള്ള ടെസ്റ്റും. ഇവയെല്ലാം ഒരു ദിവസം തന്നെ നടക്കും. രാവിലെ ആദ്യ ടെസ്റ്റും ഉച്ചക്ക് ശേഷം രണ്ടാമത്തെ ടെസ്റ്റുമാണ്.
CGFNS ല്‍ Part I, Part II ല്‍ നേഴ്സിങ്ങ് വൈദഗ്ദ്യം വിലയിരുത്തും. പ്രധാനമായും Behavior, Bio Chemistry, Circulation, Diabetes, Gastro Intestinal System, Anatomy, Nutrition, Lymphatic Systems, Pharmacology, Depression, Respiratory, Integumentary system, Syndromes എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാവും. എല്ലാ ചോദ്യങ്ങളും Objective type with Multiple choice ആണ്. Part III ഇംഗ്ലീഷ് പ്രാവീണ്യം അളക്കുവാനുള്ള പരീക്ഷയാണ്. അമേരിക്കയില്‍ TOEFL, iBT (Internet Based Test), TOEIC (Test of English for International Community) എന്നിവയിലേതെങ്കിലുമൊന്ന് മതിയാകും. യൂറോപ്പില്‍ IELTS വേണം. ഇന്ത്യയില്‍ എഴുത്ത് പരീക്ഷയായും ഓണ്‍ലൈനായും പരീക്ഷ എഴുതാം. പരീക്ഷാ ഫലം 5 – 6 ആഴ്ചകള്‍ക്കകം അറിയുവാന്‍ സാധിക്കും.
പരീക്ഷ എപ്പോള്‍
സാധാരണയായി ഫെബ്രുവരി, ആഗസ്റ്റ് മാസങ്ങളിലാണ് ലോകത്താകമാനം പരീക്ഷ നടക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി രണ്ട് മാസം ഇടവിട്ട് പരീക്ഷ നടത്തി വരുന്നു. കൊച്ചി, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
പരീക്ഷക്ക് നിരവധി സ്വകാര്യ കോച്ചിങ്ങ് സെന്ററുണ്ട്. ഓണ്‍ലൈനായി പരീക്ഷ എഴുതുവാന്‍ ആദ്യം CGFNSന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. www.cgfns.org എന്നതാണ് വെബ് സൈറ്റ്. വിസാ കാര്‍ഡ് വഴി ഫീസടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.testpreview.com/cgfns എന്ന സൈറ്റ് സന്ദര്‍ശിക്കുക.support@cgfns.org, info@cgfjns.org എന്നീ ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാലും മതിയാകും.
Subscribe to:
Post Comments (Atom)
Popular Posts
-
നോര്‍ക്ക-റൂട്ട്സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം 2016-2017. നോര്‍ക്ക-റൂട്ട്സ്, സാങ്കേതിക പരിശീലനത്തോടൊപ്പം കമ്പ്യൂട്ടര്‍ ഓപ്പറേഷനില...
-
കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപ്പരീക്ഷ (SET: സ്റ്റേറ...
-
ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസിലാക്കാനുമുള്ള കഴിവിന്റെ പോരായ്മക്കുള്ള തലച്ചോറിലേ രാസപരമായുള്ള തകരാറുകൾ മൂലമുണ്ടാകുന്ന അസാധാരണ...
-
ഡിസൈൻ ഉപരിപഠനത്തിന് സീഡ്... രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഡിസൈൻ ഉപരിപഠനത്തിനുള്ള ദേശീയ പ്രവേശനപ്പരീക്ഷയാണ് ‘സീഡ്’ (കോമൺ എൻട്രൻസ് എക്...
-
▶ 3:06 https://www.youtube.com/watch?v=SA7YrOMXXQQ Smart success way . YOUR MIND FOR SUCCESS - Best Motivational Video
-
പ്ലസ് ടു രണ്ടാം വർഷമോ ഡിഗ്രി ആദ്യവർഷമോ ആണോ? കൊമേഴ്സിൽ അഭിരുചിയുണ്ടോ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ‘ക...
-
കൈനിറയെ ബിരുദങ്ങള്‍ , എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു ? ബ യോടെക്നോളജിയില്‍ ബിരു...
-
മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍ സംരംഭകത്വ പരിശീലനത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു സുധീഷ് പി. , പാലക്കാട് മൃഗസംരക്ഷണവകുപ്പും ...
-
ഡിജിറ്റല്‍ മാര്ക്കരറ്റിങ്ങ് വിഷ്വല്‍ മര്ച്ചൈടന്റിസിങ്ങ് പാലിയന്റോlളജി ഫ്ലോറികള്‍ച്ചര്‍ ക്രോപ് പ്രോസസിങ്ങ് ടെക്നോളജി ഗ്രീന്‍ ടെക്നോളജി...


No comments:
Post a Comment