Search This Blog

സെറ്റിന് അപേക്ഷിക്കാം-(SET: സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്)


കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപ്പരീക്ഷ (SET: സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) ഫെബ്രുവരി 12നു 14 ജില്ലാകേന്ദ്രങ്ങളിലും നടത്തും.

സർക്കാരിന്റെ സ്വയംഭരണസ്‌ഥാപനമായ ‘ലാൽ ബഹാദൂർ ശാസ്‌ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി’ ആണ് പരീക്ഷ നടത്തുന്നത്. LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033; Ph: 0471- 2560311; Web sites: www.lbskerala.com & www.lbscentre.org; email: mail@lbscentre.org. ടെസ്‌റ്റിന്റെ ഘടന രണ്ടു പേപ്പറുണ്ട്. ഒന്നാം പേപ്പർ എല്ലാവരും എഴുതണം. ഇതിൽ പൊതുവിജ്‌ഞാനവും അധ്യാപന അഭിരുചിയും. രണ്ടാം പേപ്പറിലാകട്ടെ പോസ്‌റ്റ് ഗ്രാജുവേറ്റ് നിലവാരത്തിൽ ബന്ധപ്പെട്ട വിഷയം.

ഇത്തരം 35 വിഷയങ്ങളിൽ നിന്ന് അർഹതയുള്ളത് തിരഞ്ഞെടുക്കാം. ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 ഒബ്‌ജെക്‌റ്റീവ് ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും നേർക്കു നാലുത്തരങ്ങളുള്ളതിൽ ഏറ്റവും ശരിയായതു തിരഞ്ഞെടുക്കണം. ഇതിന് ഓരോ മാർക്ക്. മാത്‌സിനും സ്‌റ്റാറ്റിസ്‌റ്റിക്‌സിനും മാത്രം ഒന്നര മാർക്കുള്ള 80 ചോദ്യങ്ങൾ വീതം. തെറ്റുത്തരത്തിനു മാർക്കു കുറയ്‌ക്കില്ല.

സിലബസും മുൻ ചോദ്യക്കടലാസുകളും വെബ്‌സൈറ്റിലുണ്ട്. സംവരണമില്ലാത്തവർ കൂടുതൽ മാർക്ക് നേടണം അപേക്ഷകന്റെ വിഭാഗമനുസരിച്ച് മിനിമം മാർക്ക് താഴെക്കാണുന്ന ക്രമത്തിലുണ്ടെങ്കിൽ മാത്രമേ അധ്യാപക യോഗ്യത ലഭിക്കൂ. ജനറൽ: ഓരോ പേപ്പറിനും 40%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 48%. പിന്നാക്കം: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 45%.

പട്ടിക, വികലാംഗ വിഭാഗങ്ങൾ: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 40%. ആർക്കെല്ലാം എഴുതാം? ബന്ധപ്പെട്ട വിഷയത്തിൽ 50% എങ്കിലും മാർക്കോടെ മാസ്‌റ്റർ ബിരുദവും, ഏതെങ്കിലും വിഷയത്തിലെ ബിഎഡും മതി. മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നിവയ്‌ക്കു റീജനൽ ഇൻസ്‌റ്റിറ്റ്യൂട് ഓഫ് എജ്യുക്കേഷനിലെ എംഎസ്‌സി എഡ് 50% മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം.

കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷിലെ സെക്കൻഡ് ക്ലാസ് എംഎയും പരിഗണിക്കും. ലാറ്റിൻ രണ്ടാം പാർട്ടായി 50% മാർക്കോടെ ബാച്ച്ലർ ബിരുദവും, 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ മാസ്റ്റർ ബിരുദവും നേടിയവരെ ലാറ്റിന് പരിഗണിക്കും. കഴിഞ്ഞ വർഷംവരെ ഹിന്ദി ടീച്ചിങ് ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത് ഇത്തവണ റദ്ദു ചെയ്തു.

ബിഎഡ് കൂടിയേ തീരൂ. ആന്ത്രപ്പോളജി, കൊമേഴ്‌സ്, ഫ്രഞ്ച്, ഗാന്ധിയൻ സ്‌റ്റഡീസ്, ജിയോളജി, ജർമൻ, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സിറിയക് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല.

കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടൻസ് / ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോൾ ബിഎഡ് പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും, ബിഎഡ്‌ നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം.

ആർക്കും ഉയർന്ന പ്രായപരിധിയില്ല. പട്ടികവിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. അപേക്ഷ കേരളത്തിലെ ഹെഡ് പോസ്‌റ്റ് ഓഫിസുകളിൽ നിന്ന് ഇന്നു മുതൽ 24 വരെ 750 രൂപയ്‌ക്കു സൈറ്റ് അക്സസ് കീയും റജിസ്റ്റർ നമ്പറും അടങ്ങിയ കിറ്റ് വാങ്ങാം. പ്രസക്‌തരേഖ ഹാജരാക്കുന്ന പട്ടിക, വികലാംഗ വിഭാഗക്കാർ 375 രൂപയടച്ചാൽ മതി.

കേരളത്തിനു പുറത്തുള്ളവർ കിറ്റിന് Director, LBS Centre for Science & Technology എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന 800 രൂപയുടെ ഡ്രാഫ്‌റ്റ് സഹിതം 14ന് അകം കിട്ടത്തക്കവിധം കത്തെഴുതിച്ചോദിക്കുക. പട്ടിക, വികലാംഗ വിഭാഗക്കാർ 425 രൂപയുടെ ഡ്രാഫ്‌റ്റ്. സ്വന്തം വിലാസമെഴുതി സ്‌റ്റാമ്പൊട്ടിക്കാത്ത 31 x 25 സെമീ കവറും കൂടെ വയ്‌ക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം, അതിന്റെ പ്രിന്റ് നിർദേശാനുസരണം തിരുവനന്തപുരം എൽബിഎസ് സെന്ററിൽ ഡിസംബർ 24ന് അകം എത്തിക്കണം. വിശദാംശങ്ങൾക്കു പ്രോസ്‌പെക്‌റ്റസ് നോക്കുക. സൈറ്റിൽ നിന്ന് അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനും സൗകര്യമുണ്ട്.

No comments:

Popular Posts

Content of Smart Success way site

വിവിധ എഞ്ചിനിയറിങ്ങ് കോഴ്സുക

General Courses

അക്കൌണ് കോഴ്സ്

വിവിധ മാനേജ്മെറ്റ് മാനേജ്മെറ്റ് പഠന ശാഖകള്‍

പഠനസാധ്യതാ വിഭാഗങ്ങള്‍ - 01

പഠനസാധ്യതാ വിഭാഗങ്ങള്‍ - 02

പഠനസാധ്യതാ വിഭാഗങ്ങള്‍ - 03

പഠനസാധ്യതാ വിഭാഗങ്ങള്‍ - 04

കരിയര്‍ കോഴ്സുകള്‍ - 01

കരിയര്‍ കോഴ്സുകള്‍ - 02

ഉപരിപഠന കോഴ്സുക-01

ഉപരിപഠന കോഴ്സുക-02

ഉപരിപഠന കോഴ്സുക-03

ഉപരിപഠന കോഴ്സുക-04

ഉപരിപഠന കോഴ്സുക-05

ഉപരിപഠന കോഴ്സുക-06

ഉപരിപഠന കോഴ്സുക-07

ഉപരിപഠന കോഴ്സുക-08

ബയോഇന്‍സ്പയേര്‍ഡ് എഞ്ചിനീയറിങ് -Biologically inspired engineering

മാനവിക വിഷയങ്ങളില്‍ യുജിസി - നെറ്റ് പരീക്ഷ - 2017ജനവരി 22 ന്

സാമൂഹ്യ ശാസ്ത്രത്തില്‍ ഉന്നത പഠനത്തിന് 'ടിസ്സ്

ഹോറോളജി-സമയത്തെക്കുറിച്ചും ഘടികാരങ്ങളെക്കുറിച്ചുമുള്ള പഠന

ഉന്നത വിദ്യാഭ്യാസരംഗം - കേരളം കണ്ണു തുറക്കണം

ഗേറ്റ്തുറക്കാ 10 വഴിക.

ഉയരങ്ങ കീഴടക്കാ ചാട്ടേഡ്‌ അക്കൗണ്ടസി

ടെലികോം മേഖല പഠിപ്പിക്കുന്നപാഠങ്ങള്‍

നോര്ക്ക - റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം-2016-17

Scholarship and Carrier