Search This Blog

തയ്യാര്ആകൂ സിവില്‍ സര്‍വീസ് പരീക്ഷക്ക് (IAS,IFS,IPS)

പ്രതിഭകളുടെ രാജ്യസേവനം

Published by Madhyamam online on Thu, 01/03/2013 - 12:18

സിവില്‍ സര്‍വീസ്  പ്രിലിമിനറി പരീക്ഷയുടെ ഒൗദ്യോഗിക വിജ്ഞാപനം ഫെബ്രുവരിയോടെ പുറത്തിറങ്ങും. രാജ്യഭരണത്തിന്‍െറ നട്ടെല്ലായ സിവില്‍ സര്‍വീസിനെ പ്രതിഭകളുടെ രാജ്യസേവനവഴിയെന്ന് വിശേഷിപ്പിക്കാറുണ്ട്. പണമൊഴുകുന്ന നിരവധി കരിയര്‍ സാധ്യതകള്‍ കോര്‍പറേറ്റ് മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്തും ഏറ്റവും മികച്ച തലച്ചോറുകള്‍ തന്നെയാണ് സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരുന്നത്. രാജ്യത്തിന്‍െറ വികസനപ്രക്രിയയില്‍ നേരിട്ടു പങ്കാളികളാകുന്നതു മുതല്‍ നമ്മുടെ സാമൂഹികചുറ്റുപാടില്‍ ഏറ്റവും ആദരവ്  നേടിത്തരുന്ന കരിയര്‍ എന്നതുവരെ സിവില്‍ സര്‍വീസിനെ വേറിട്ടുനിര്‍ത്തുന്നു. 

സിവില്‍ സര്‍വീസ് എക്സാമിനേഷന്‍
സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഓഫിസര്‍മാരെ തെരഞ്ഞെടുക്കാനായി  യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) നടത്തുന്ന ഏറ്റവും വലിയ മല്‍സര  പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്സാമിനേഷന്‍. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (IAS), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (IPS) എന്നിവ അടക്കം  24 സര്‍വീസുകളുണ്ട്.

പ്രിലിമിനറിയും മെയിന്‍ എക്സാമും
 മെയിന്‍ പരീക്ഷയിലേക്ക് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാനുള്ള സ്ക്രീന്‍ ടെസ്റ്റാണ് പ്രിലിമിനറി പരീക്ഷ.  ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളടങ്ങിയ പരീക്ഷയാണ് പ്രിലിമിനറി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പരീക്ഷാകേന്ദ്രമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവ കേന്ദ്രങ്ങളാണ്. 

സിവില്‍ സര്‍വീസ് പരീക്ഷകള്‍ വിജയിക്കാന്‍ ഏറ്റവും വേണ്ടത് കഠിനാധ്വാനമാണെന്ന് മുന്‍ഗാമികള്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. നിരന്തര തയാറെടുപ്പുണ്ടെങ്കിലേ പ്രിലിമിനറി കടക്കാന്‍ പറ്റൂ. ഇത് ജയിച്ചാല്‍ മെയിന്‍ പരീക്ഷക്ക് തയാറെടുക്കാം. സാധാരണ പ്രിലിമിനറി പരീക്ഷ മെയ് മാസത്തിലും മെയിന്‍ ഒക്ടോബര്‍-നവംബറിലുമാണ് നടക്കുക. പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ഫെബ്രുവരിയിലും മെയിന്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കല്‍ ജൂലൈ-ആഗസ്റ്റിലുമായിരിക്കും. 

21-30 വയസ്സുകാര്‍ക്ക് പ്രിലിമിനറിക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഇളവുണ്ട്. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറല്‍ വിഭാഗക്കാര്‍ക്ക് നാലു തവണയും  ഒ.ബി.സിക്ക് ഏഴു തവണയും പ്രിലിമിനറി പരീക്ഷ എഴുതാം. പട്ടികവിഭാഗങ്ങള്‍ക്ക് പരിധിയില്ല. 

200 മാര്‍ക്കിന്‍െറ, രണ്ടു മണിക്കൂര്‍ വീതമുള്ള രണ്ടു പേപ്പറുകളായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. പേപ്പര്‍ ഒന്നില്‍ ഇനി പയുന്നവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാവും: ദേശീയ-അന്തര്‍ദേശീയ ആനുകാലിക സംഭവങ്ങള്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനം, ഇന്ത്യയുടെയും ലോകത്തിനെയും  ഭൂമിശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഇന്ത്യന്‍ രാഷ്ട്രീയവും ഭരണനിര്‍വഹണവും, സാമ്പത്തിക-സാമൂഹിക വികസനം, പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാമാറ്റം തുടങ്ങിയ   മേഖലകളില്‍നിന്നെല്ലാം ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ രണ്ട്: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയെന്ന് വിശേഷിപ്പിക്കുന്ന പേപ്പര്‍ രണ്ടില്‍ കോംപ്രിഹെന്‍ഷന്‍ കഴിവ്, ആശയവിനിമയശേഷി, ലോജിക്കല്‍ റീസണിങ്, അനലറ്റിക്കല്‍ കഴിവ്, ഡിസിഷന്‍ മേക്കിങ്, പ്രോംബ്ളം സോള്‍വിങ് ശേഷികള്‍, ജനറല്‍ മെന്‍റല്‍ എബിലിറ്റി, അടിസ്ഥാന ഗണിതശാസ്ത്ര അറിവ്, ഇംഗ്ളിഷ് കോംപ്രിഹെന്‍ഷന്‍ ശേഷി എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും. 
പ്രിലിമിനറി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് അവസാന മെറിറ്റ് കണക്കാക്കാന്‍ പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ 12-13 മടങ്ങ്  അപേക്ഷകരെ മാത്രമേ മെയിന്‍ പരീക്ഷക്ക് ഇരുത്തുകയുള്ളൂ. സാധാരണ ഏസ്സേ മാതൃകയിലുള്ള ഒമ്പതു പേപ്പറുകളാണ് മെയിന്‍ പരീക്ഷയിലുണ്ടാവുക. പേപ്പര്‍ ഒന്ന്: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഒരു ഇന്ത്യന്‍ഭാഷ (300 മാര്‍ക്ക്), പേപ്പര്‍ രണ്ട്: ഇംഗ്ളിഷ് (300), പേപ്പര്‍ മൂന്ന്: എസ്സേ(200), പേപ്പര്‍ നാല്, അഞ്ച്: ജനറല്‍ സ്റ്റഡീസ് (300 വീതം), പേപ്പര്‍ ആറു മുതല്‍ ഒമ്പതു വരെ: ഇനി പറയുന്ന ഓപ്ഷനല്‍ സബ്ജക്ടുകളില്‍നിന്ന് രണ്ടെണ്ണം (300 മാര്‍ക്ക് വീതം)- Agriculture,Management, Animal Husbandry & Vetinary Science, Mathematics, Anthropology, Mechanical Engineering, Botany, Medical Science, ChemistryPhilosophy, Civil Engineering,Physics, Commerce & Accountancy, Political Science & International Relations, Economics, Psychology, Electrical Engineering, Public Administration, Geography, Sociology, Geology, Statistics, Indian History, Zoology, Law. കൂടാതെ ഇനി പറയുന്ന ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍നിന്നുള്ള സാഹിത്യം: Malayalam, Arabic, Gujarati, Manipuri, Sanskrit, Assamese, Hindi, Nepali, Sindhi, Bengali, Kannada, Oriya, Tamil, Chinese, Kashmiri, Pali, Telugu, English, Konkani, Persian, Urdu, French, Marathi, Punjabi, German, Russian. ഒപ്ഷനല്‍ സബ്ജക്ടുകളില്‍ ഇനി പറയുന്ന കോമ്പിനേഷനുകള്‍ അനുവദനീയമല്ല:  Political Science & International Relations -Public Administration, Commerce & Accountancy-Management, Anthropology- Sociology, Mathematics-Statistics, Agriculture-Animal Husbandry & Vetinary Science, Animal Husbandry & Vetinary Science-Medical Science, Management-Public Administration, Civil Engineering and Electrical Engineering -Mechanical Engineering.

ഓരോ പരീക്ഷയും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയായിരിക്കും. ലാംഗേജ് പേപ്പര്‍ ഒഴികെയുള്ള എല്ലാ പേപ്പറുകളിലും മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാം. ഓര്‍മശക്തിയും വിവരങ്ങളിലുള്ള അറിവും അളിക്കുന്നതിനേക്കാളുപരി  വ്യക്തിയുടെ ബൗദ്ധിക പ്രത്യേകതകളും ഗ്രഹണശേഷിയുടെ ആഴവും അളക്കുകയാണ് മെയിന്‍ എക്സാമിന്‍െറ ഉദ്ദേശ്യം. സിവില്‍സര്‍വീസ് കരിയറില്‍ ആവശ്യം വേണ്ട, പൊതു കാര്യങ്ങളിലെ അവബോധം പരീക്ഷിക്കുന്ന ചോദ്യങ്ങളാണ് ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ ഉണ്ടാവുക. സമകാലിക വിഷയങ്ങളിലുള്ള അടിസ്ഥാന ധാരണ അളക്കുന്ന ചോദ്യങ്ങളുണ്ടാവും.  അര്‍ഥപൂര്‍ണമായ ഉത്തരങ്ങളായിരിക്കണം നല്‍കേണ്ടത്. 

ഇന്‍റര്‍വ്യൂ
മെയിന്‍ പരീക്ഷയില്‍ കമീഷന്‍ നിശ്ചയിക്കുന്ന നിശ്ചിത മാര്‍ക്ക് നേടിയവരെ അഭിമുഖത്തിനു വിളിക്കും. ഇന്ത്യന്‍ ലാംഗ്വേജ്, ഇംഗ്ളിഷ് പേപ്പറുകളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ ക്വാളിഫൈ ചെയ്യാന്‍ മാത്രമേ പരിഗണിക്കൂ. റാങ്കിങ്ങിനായി ഇത് പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ രണ്ടിരിട്ടി അപേക്ഷകരെയാണ്  ഇന്‍റര്‍വ്യൂവിന് ക്ഷണിക്കുക. 300 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിനുണ്ടാവുക. (മിനിമം ക്വാളിഫയിങ് മാര്‍ക്കില്ല). 

ഫൈനല്‍ റാങ്കിങ്
മെയിന്‍ പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും മാര്‍ക്കുകള്‍ പരിഗണിച്ച് അവസാന റാങ്ക്ലിസ്റ്റ് ഉണ്ടാക്കും. ഈ റാങ്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വിവിധ സര്‍വീസുകളിലേക്ക് നിശ്ചയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.upsc.gov.in

No comments:

Popular Posts

Content of Smart Success way site

വിവിധ എഞ്ചിനിയറിങ്ങ് കോഴ്സുക

General Courses

അക്കൌണ് കോഴ്സ്

വിവിധ മാനേജ്മെറ്റ് മാനേജ്മെറ്റ് പഠന ശാഖകള്‍

പഠനസാധ്യതാ വിഭാഗങ്ങള്‍ - 01

പഠനസാധ്യതാ വിഭാഗങ്ങള്‍ - 02

പഠനസാധ്യതാ വിഭാഗങ്ങള്‍ - 03

പഠനസാധ്യതാ വിഭാഗങ്ങള്‍ - 04

കരിയര്‍ കോഴ്സുകള്‍ - 01

കരിയര്‍ കോഴ്സുകള്‍ - 02

ഉപരിപഠന കോഴ്സുക-01

ഉപരിപഠന കോഴ്സുക-02

ഉപരിപഠന കോഴ്സുക-03

ഉപരിപഠന കോഴ്സുക-04

ഉപരിപഠന കോഴ്സുക-05

ഉപരിപഠന കോഴ്സുക-06

ഉപരിപഠന കോഴ്സുക-07

ഉപരിപഠന കോഴ്സുക-08

ബയോഇന്‍സ്പയേര്‍ഡ് എഞ്ചിനീയറിങ് -Biologically inspired engineering

മാനവിക വിഷയങ്ങളില്‍ യുജിസി - നെറ്റ് പരീക്ഷ - 2017ജനവരി 22 ന്

സാമൂഹ്യ ശാസ്ത്രത്തില്‍ ഉന്നത പഠനത്തിന് 'ടിസ്സ്

ഹോറോളജി-സമയത്തെക്കുറിച്ചും ഘടികാരങ്ങളെക്കുറിച്ചുമുള്ള പഠന

ഉന്നത വിദ്യാഭ്യാസരംഗം - കേരളം കണ്ണു തുറക്കണം

ഗേറ്റ്തുറക്കാ 10 വഴിക.

ഉയരങ്ങ കീഴടക്കാ ചാട്ടേഡ്‌ അക്കൗണ്ടസി

ടെലികോം മേഖല പഠിപ്പിക്കുന്നപാഠങ്ങള്‍

നോര്ക്ക - റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം-2016-17

Scholarship and Carrier