“Smart success way” provide you all information about education, carrier Guidance and smart life. Main categories are follows- Top universities in India and abroad./Top business school in India and aboard./Top colleges in India and abroad./Top engineering colleges in India. /Top medical colleges in India /What to study after 10th standard./Higher studies where and how?
Search This Blog
വരൂ പഠിപ്പിക്കാം, ഭാവി ഇന്ത്യയെ കൈപിടിച്ചുയര്‍ത്താം
സ്‌കൂൾവിദ്യാര്‍ഥികളില്‍ 76 ശതമാനത്തിനും ഉന്നതവിദ്യാഭ്യാസ മേഖല കണികാണാന്‍ പോലും സാധിക്കാത്ത ഒരു രാജ്യം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന 52 ശതമാനം വിദ്യാര്‍ഥികള്‍ക്കും രണ്ടാം ക്ലാസിലെ പാഠപുസ്തകം പോലും വായിക്കാന്‍ സാധിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായം. പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 9 ലക്ഷം അധ്യാപകരുടെ ഒഴിവ്. ഒരു നിശ്ചിത ദിവസം 17 ശതമാനം അധ്യാപകരും അവധിയിലായിരിക്കുന്ന പഠനക്രമം. ഇത് നമ്മുടെ ഇന്ത്യയിലാണ്. ഇതിനു പരിഹാരമായി മിടുക്കരായ യുവാക്കളെ വിദ്യാഭ്യാസമേഖലയിലേക്ക് ആകര്‍ഷിക്കുകയാണ് ടീച്ച് ഫോര്‍ ഇന്ത്യ എന്ന ദേശീയ പ്രസ്ഥാനം. അതിനായി ടീച്ച് ഫോര്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
വിഭവദാരിദ്ര്യം നേരിടുന്ന സ്‌കൂളുകളിലെ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ള കുട്ടികളെ പഠിപ്പിക്കാന്‍ ഇന്ത്യയിലെ ഏറ്റവും മിടുക്കരായ യുവാക്കള്‍ക്ക് അവസരം നല്‍കുന്നതാണ് രണ്ടു വര്‍ഷം നീളുന്ന ടീച്ച് ഫോര്‍ ഇന്ത്യ ഫെല്ലോഷിപ്പ്. കോളജ് വിദ്യാര്‍ഥികള്‍, പ്രഫഷണലുകള്‍, സംരംഭകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സമര്‍ത്ഥരെയാണ് മൂന്നു ഘട്ടങ്ങള്‍ നീളുന്ന പ്രക്രിയയിലൂടെ ഫെല്ലോഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. നിര്‍ധനകുടുംബങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കി അവരെ ശോഭനമായ ഭാവിയിലേക്ക് കൈപിടിച്ചു നടത്തുകയാണ് ടീച്ച് ഫോര്‍ ഇന്ത്യ സംരംഭത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസത്തിലെ അസമത്വം ഇല്ലാതാക്കി ഈ മേഖലയില്‍ സ്ഥിതിസമത്വം വേണമെന്ന ആശയത്തോടു പ്രതിബദ്ധത പുലര്‍ത്തുന്നവരും നേതൃപാടവവും ആശയവിനിമയശേഷിയും വിമര്‍ശനബുദ്ധിയുമുള്ളവരുമായ ആളുകളെയാണ് ടീച്ച് ഫോര്‍ ഇന്ത്യ ക്ഷണിക്കുന്നത്. ബിരുദമാണ് ഫെല്ലോകള്‍ക്ക് ആവശ്യമായ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ നേരില്‍ കണ്ട്, മനസ്സിലാക്കി പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകാനുള്ള സുവര്‍ണ്ണാവസരമാണ് ഫെല്ലോകള്‍ക്ക് ലഭിക്കുക.
http://apply.teachforindia.org എന്ന ലിങ്ക് വഴിയോ apply@teachforindia.org എന്ന ഇമെയില്‍ വഴിയോ ഫെല്ലോഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷ നല്‍കിയ ശേഷം ഒന്നര മണിക്കൂര്‍ നീളുന്ന ഒരു ഓണ്‍ലൈന്‍ പരീക്ഷയുടെ ലിങ്ക് ലഭിക്കും. ഇത് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ രണ്ടാം ഘട്ടത്തില്‍ 30 മിനിട്ട് നീളുന്ന ടെലിഫോണ്‍ അഭിമുഖം ഉണ്ടാകും. മൂന്നാം ഘട്ടം വ്യക്തിഗത മൂല്യനിര്‍ണ്ണയമാണ്. അഞ്ച് മിനിറ്റ് നീളുന്ന അധ്യാപനം, ഗ്രൂപ്പ് ചര്‍ച്ച, പ്രശ്‌നപരിഹാര ശേഷിയുടെ പരീക്ഷ, ഒരു മണിക്കൂര്‍ നീളുന്ന അഭിമുഖ പരീക്ഷ എന്നിവ ഈ ഘട്ടത്തില്‍ ഉണ്ടാകും. വിദേശത്തിരുന്ന് അപേക്ഷിക്കുന്നവര്‍ക്ക് സ്‌കൈപ്പ് വഴി ഇതില്‍ പങ്കെടുക്കാം.
അകാന്‍ഷ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയുടെ സ്ഥാപകയായ ഷഹീന്‍ മിസ്ത്രിയാണ് ടീച്ച് ഫോര്‍ ഇന്ത്യ എന്ന ദൗത്യം 2009 ല്‍ ആരംഭിച്ചത്. അമേരിക്കയിലെ ടീച്ച് ഫോര്‍ അമേരിക്ക എന്ന പ്രസ്ഥാനമായിരുന്നു മാതൃക. ടീച്ച് ഫോര്‍ ഓള്‍ എന്ന ആഗോള കൂട്ടായ്മയുടെ ഭാഗമായിട്ടാണ് ടീച്ച് ഫോര്‍ ഇന്ത്യ ഇന്ന് പ്രവര്‍ത്തിക്കുന്നത്.
മുംബൈ, പുണെ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നീ ഏഴു നഗരങ്ങളിലായി 1250 ഫെല്ലോകളും 1500 മുന്‍ ഫെല്ലോകളും അടങ്ങുന്നതാണ് ടീച്ച് ഫോര്‍ ഇന്ത്യ ശൃംഖല. ഈ നഗരങ്ങളിലെ 45,000 ഓളം കുട്ടികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഐഐടികള്‍, ഐഐഎമ്മുകള്‍ പോലുള്ള മുന്‍നിര സ്ഥാപനങ്ങളില്‍ നിന്നുള്ളവരും അക്‌സന്‍ച്വര്‍, മക് കന്‍സി, മഹിന്ദ്ര, ഐബിഎം, ഇ&വൈ തുടങ്ങിയ വന്‍കിട കമ്പനികളില്‍ നിന്നുള്ളവരുമെല്ലാം ടീച്ച് ഫോര്‍ ഇന്ത്യ ഫെല്ലോകളായി വിവിധ നഗരങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഫെല്ലോകള്‍ക്ക് പ്രതിമാസം 17500 രൂപ ശമ്പളമായി ലഭിക്കും. സ്വന്തം നഗരത്തില്‍നിന്ന് മാറി താമസിക്കേണ്ടി വരുന്നവര്‍ക്ക് 5500 രൂപ മുതല്‍ 10,000 രൂപ വരെ വീട്ടുവാടക അലവന്‍സും ലഭിക്കുന്നതാണ്.
Subscribe to:
Post Comments (Atom)
Popular Posts
-
ഭക്ഷ്യസംസ്കരണം തൊഴിലാക്കാം എന്‍ജിനീയറിങ്ങിലെ പുത്തന്‍ ശാഖകള്‍ സ്റ്റാറ്റിസ്റ്റിക്സ് ഫയര്‍ എഞ്ചിനിയറിംഗ് കോമേഴ്സിലെ വേറിട്ട വഴികള്‍ ...
-
നോര്ക്ക-റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം 2016-2017. നോര്ക്ക-റൂട്ട്‌സ്, സാങ്കേതിക പരിശീലനത്തോടൊപ്പം കമ്പ്യൂട്ടര്‍ ഓപ്പറേഷനില...
-
തിരുവനന്തപുരം > ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലെ പ്രോഗ്രാമുകളിലേക്ക് ഫൈനില...
-
Why JDT Jam’iyyat Da’wa wa Tablighul Islam, better known in brief as JDT ISLAM Orphanage, established in the year 1922, is a conglomerat...
-
Arabic Language Institute (ALI) launch free online Arabic language learning program Last October, approximately a year after Dr. Hassan Als...
-
പ്രതിഭകളുടെ രാജ്യസേവനം Published by Madhyamam online on Thu, 01/03/2013 - 12:18 സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഒൗദ്യോഗിക വിജ്ഞാപനം...
-
www.careerjet.ae One simple search, access to a huge selection of jobs that are sourced from various internet sites, saving the tro...
-
പാശ്ചാത്യരാജ്യങ്ങളെ പോലെ തന്നെ ഭാരതത്തിലും ഏറെ വളര്‍ന്നു കഴിഞ്ഞ മേഖലയാണ് റീറ്റെയ്ല്‍ രംഗം. ഇവിടത്തെ ഷോപ്പിംഗ് സംസ്കാരം തന്നെ മാറിക്കഴിഞ്...
No comments:
Post a Comment