Search This Blog

ജോബ്‌സ് ഒമേഗ-തേടിയെത്തുന്ന തൊഴിലവസരങ്ങള്‍

സ്വന്തം സ്ഥാപനത്തിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കിട്ടാതെ വിഷമിക്കുകയാണോ താങ്കള്‍? അതല്ലെങ്കില്‍ പല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടും ആഗ്രഹിച്ച ജോലി കിട്ടാത്ത ഉദ്യോഗാര്‍ത്ഥിയാണോ? നിങ്ങള്‍ക്ക് ജോബ്‌സ് ഒമേഗ ഡോട്ട് കോമിലേക്ക് സ്വാഗതം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തെ റിക്രൂട്ടിംഗ് രംഗത്തെ സേവന പരിചയവും മികച്ച സാങ്കേതിക പരിജ്ഞാനവും സമന്വയിപ്പിച്ച് തൊഴില്‍ മേഖലയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ വരുത്തുകയാണ് ജോബ്‌സ് ഒമേഗ എന്ന വെബ്‌പോര്‍ട്ടല്‍. ലോകത്തെ 25 രാജ്യങ്ങളിലായി നിരവധി സ്ഥാപനങ്ങളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ നല്‍കുകയും ജോലി തേടിയ ആയിരങ്ങള്‍ക്ക് അത് നല്‍കുകയും ചെയ്ത പ്രവര്‍ത്തനമാണ് ജോബ്‌സ് ഒമേഗ ഡോട്ട് കോമിനെ വ്യത്യസ്തമാക്കുന്നത്. കൊച്ചിയിലെ ഒമേഗ സര്‍വീസസ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഓസ്‌കോണ്‍) ആണ് ഒന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ വെബ് പോര്‍ട്ടലിന്റെ ഉടമ. യഥാര്‍ത്ഥ തൊഴിലന്വേഷകരെയും തൊഴില്‍ദാതാവിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് പോര്‍ട്ടലിന്റെ പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്റ്റര്‍ എന്‍.എം ഷറഫുദ്ദീന്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉദ്യോഗാര്‍ത്ഥിയുടെ മൊബീല്‍ നമ്പര്‍, ഇ-മെയ്ല്‍ ഐഡി, വിലാസം എന്നിവയെല്ലാം ഏതൊരു തൊഴില്‍ദാതാവിനും വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകും. ലോകത്തെവിടെയുമുള്ള തൊഴില്‍ദാതാക്കള്‍ക്ക് സൗജന്യമായി ഉദ്യോഗാര്‍ത്ഥിയുടെ ബയോഡാറ്റ ലഭിക്കുന്നു. നേരിട്ട് അവരെ ബന്ധപ്പെടാനും നിയമനം നടത്താനും സൗകര്യമൊരുക്കിയിരിക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാകും. പരമ്പരാഗത രീതിയില്‍ ദിനപത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷകള്‍ക്കായി കാത്തിരുന്ന് കിട്ടുന്നവയില്‍ നിന്ന് തെരഞ്ഞെടുക്കേണ്ട സ്ഥിതി ഇന്ന് തൊ
ഴില്‍ദാതാവിന് ഇല്ലെന്നതാണ് പോര്‍ട്ടലുകളുടെ വരവോടെ സംഭവിച്ച പ്രധാന മാറ്റമെന്ന് ഷറഫുദ്ദീന്‍ പറയുന്നു. എന്നാല്‍ പല സമാന വെബ്‌സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി ജോബ്‌സ് ഒമേഗയില്‍ യഥാര്‍ത്ഥ തൊഴിലന്വേഷകരുടെ വൈവിധ്യമാര്‍ന്ന നിര തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
യു.കെ, യു.എസ്, മിഡില്‍ ഈസ്റ്റ്, മലേഷ്യ തുടങ്ങിയ 25ല്‍ പരം രാജ്യങ്ങളില്‍ ജോബ്‌സ് ഒമേഗ ഫലപ്രദമായി ഉപയോഗപ്പെടുത്തി വരുന്നു. തുടക്കം ട്രാവല്‍ ഏജന്‍സിയിലൂടെ
സാങ്കേതിക വിദ്യ പരിഷ്‌കരിക്കുന്നതില്‍ കാട്ടുന്ന നിപുണതയാണ് ഓസ്‌കോണിനെ ഇപ്പോഴും ഈ മേഖലയിലെ മുന്‍നിരയില്‍ നിര്‍ത്തുന്നത്. 1983ല്‍ ഒമേഗ ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഏജന്‍സിയിലൂടെയാണ് ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ കമ്പനി സ്ഥാപിതമാകുന്നത്. എയര്‍ലൈന്‍സ് ടിക്കറ്റിംഗ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നല്‍കിയിരുന്നത്. പിന്നീട് ഗള്‍ഫാര്‍ പോലുള്ള മികച്ച കമ്പനികളുമായുള്ള ബന്ധം കൈമുതലാക്കി റിക്രൂട്ടിംഗ് ജോലികളിലേക്ക് കൂടി ശ്രദ്ധ തിരിച്ചു. ദുബായ് അടക്കമുള്ള നഗരങ്ങളില്‍ നിന്ന് പല പ്രമുഖ കമ്പനികളും ജീവനക്കാരെ കണ്ടെത്തുന്നതിനായി ഒമേഗയെ സമീപിച്ചതോടെ പുതിയ സംരംഭത്തിന് തുടക്കമായി. അങ്ങനെയാണ് 14 വര്‍ഷം മുമ്പ് ജോബ്‌സ് ഒമേഗ ഡോട്ട് കോം നിലവില്‍ വന്നത്. ജോബ് ഡെസ്‌ക്
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ തൊഴിലന്വേഷകര്‍ക്ക് നേരിട്ടു കാര്യങ്ങള്‍ മനസ്സിലാക്കാനും ജോബ്‌സ് ഒമേഗയില്‍ രജിസ്റ്റര്‍ ചെയ്യാനുമായി പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം കമ്പനിയുടെ അംഗീകൃത ഏജന്‍സികള്‍ സ്ഥാപിക്കുകയാണ് ജോബ്‌സ് ഒമേഗ. നിലവിലുള്ള ട്രാവല്‍ ഏജന്‍സി, നെറ്റ് കഫേ തുടങ്ങിയ സര്‍വീസ് ഔട്ട്‌ലെറ്റുകളില്‍ 'ജോബ്‌സ് ഒമേഗ ജോബ് ഡെസ്‌ക്' എന്ന പുതിയ ആശയത്തിലൂടെയാണ് ഈ വിപുലമായ സര്‍വീസ് ശൃംഖല നടപ്പില്‍ വരുത്തുന്നത്. ഇതിനകം തന്നെ പല സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ജോബ്‌സ് ഒമേഗയുടെ പ്രവര്‍ത്തനവും സേവനവും വ്യക്തമായി അറിയാവുന്ന, ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച വ്യക്തികളായിരിക്കും ജോബ് ഡെസ്‌ക് കൈകാര്യം ചെയ്യുന്നത്. സേവന രംഗത്തുള്ള ചെറുകിട ബിസിനസുകാര്‍ക്ക് പുതിയ ഒരു വരുമാനമാര്‍ഗം എന്നതിലുപരി സാമൂഹ്യ-തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ ഒരു പരിവര്‍ത്തനം കൂടി ഇതിലൂടെ സാധ്യമാകുന്നു. ജോബ് ഷോപ്പ്
രാജ്യത്ത് ആദ്യമായി ജോബ് ഷോപ്പ് അവതരിപ്പിച്ചത് ഓസ്‌കോണ്‍ ആണെന്ന് ഷറഫുദ്ദീന്‍ പറയുന്നു. ഷോപ്പില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുക്കാനുള്ള അവസരമാണ് ജോബ് ഷോപ്പ് നല്‍കുന്നത്. കൊച്ചിയില്‍ വാരിയം റോഡിലാണ് ഈ സ്ഥാപനം. ആവേശമായി ജോബ് ഫെയറുകള്‍
നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങളും സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെയും നല്‍കി ശ്രദ്ധ നേടിയതാണ് ഓസ്‌കോണിന്റെ ജോബ് ഫെയറുകള്‍. കഴിഞ്ഞ വര്‍ഷം ഹോസ്പിറ്റാലിറ്റി മേഖല കേന്ദ്രീകരിച്ച് ജോബ് ഫെയര്‍ നടത്തി വിജയിപ്പിച്ചതിനെ തുടര്‍ന്ന് ഇക്കൊല്ലം നാല് മേഖലകളില്‍ ഊന്നിയാണ് ഫെയര്‍ നടത്തിയത്.
കൊച്ചി എസ്.ആര്‍.വി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐ.റ്റി, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, ഓട്ടോമൊബീല്‍ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് പങ്കെടുത്തത്. സ്ഥാപനങ്ങളുടെ വൈവിധ്യം
ഇവയില്‍ മാത്രം ഒതുങ്ങുന്നതല്ല ഓസ്‌കോണിന്റെ പ്രവര്‍ത്തനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍വീസസ് പാര്‍ട്‌ണേഴ്‌സിനെ ഉള്‍പ്പെടുത്തിയുള്ള എച്ച്.ആര്‍ സൂപ്പര്‍ ഷോപ്പ്, ഇന്‍ബൗണ്ട് ടൂറിസം പദ്ധതികളുമായി ഓസ്‌കോണ്‍ ഹോളിഡേയ്‌സ്, വെബ് സൊലൂഷന്‍ സേവനങ്ങള്‍ നല്‍കുന്ന വെബ് സുപീരിയ, ഓസ്‌കോണ്‍ ഓണ്‍ലൈന്‍ സര്‍വീസസ്, എച്ച്.ആര്‍ സര്‍വീസസ് നല്‍കുന്ന ഓസ്‌കോണ്‍ എച്ച്.ആര്‍ സര്‍വീസസ്, ഹോസ്പിറ്റാലിറ്റി മാര്‍ക്കറ്റിംഗിനുള്ള ഓസ്‌കോണ്‍ പ്രമോഷന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിവരങ്ങള്‍ക്ക്, ഫോണ്‍: 0484 4047417.
ഇ-മെയ്ല്‍: jobshop@jobsomega.com.
www.jobsomega.com

No comments:

Popular Posts

Content of Smart Success way site

വിവിധ എഞ്ചിനിയറിങ്ങ് കോഴ്സുക

General Courses

അക്കൌണ് കോഴ്സ്

വിവിധ മാനേജ്മെറ്റ് മാനേജ്മെറ്റ് പഠന ശാഖകള്‍

പഠനസാധ്യതാ വിഭാഗങ്ങള്‍ - 01

പഠനസാധ്യതാ വിഭാഗങ്ങള്‍ - 02

പഠനസാധ്യതാ വിഭാഗങ്ങള്‍ - 03

പഠനസാധ്യതാ വിഭാഗങ്ങള്‍ - 04

കരിയര്‍ കോഴ്സുകള്‍ - 01

കരിയര്‍ കോഴ്സുകള്‍ - 02

ഉപരിപഠന കോഴ്സുക-01

ഉപരിപഠന കോഴ്സുക-02

ഉപരിപഠന കോഴ്സുക-03

ഉപരിപഠന കോഴ്സുക-04

ഉപരിപഠന കോഴ്സുക-05

ഉപരിപഠന കോഴ്സുക-06

ഉപരിപഠന കോഴ്സുക-07

ഉപരിപഠന കോഴ്സുക-08

ബയോഇന്‍സ്പയേര്‍ഡ് എഞ്ചിനീയറിങ് -Biologically inspired engineering

മാനവിക വിഷയങ്ങളില്‍ യുജിസി - നെറ്റ് പരീക്ഷ - 2017ജനവരി 22 ന്

സാമൂഹ്യ ശാസ്ത്രത്തില്‍ ഉന്നത പഠനത്തിന് 'ടിസ്സ്

ഹോറോളജി-സമയത്തെക്കുറിച്ചും ഘടികാരങ്ങളെക്കുറിച്ചുമുള്ള പഠന

ഉന്നത വിദ്യാഭ്യാസരംഗം - കേരളം കണ്ണു തുറക്കണം

ഗേറ്റ്തുറക്കാ 10 വഴിക.

ഉയരങ്ങ കീഴടക്കാ ചാട്ടേഡ്‌ അക്കൗണ്ടസി

ടെലികോം മേഖല പഠിപ്പിക്കുന്നപാഠങ്ങള്‍

നോര്ക്ക - റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം-2016-17

Scholarship and Carrier